ന്യൂഡൽഹി∙ ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി ‘ചാരപ്പണി നടത്താൻ’ കപ്പൽ അയച്ച് ചൈന. ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാങ്–6 എന്ന കപ്പലാണ് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ചൈന അയച്ചതെന്നാണ് റിപ്പോർട്ട്. യുവാൻ വാങ്–6 നിലവിൽ ബാലിക്ക് സമീപമുണ്ടെന്ന് മറൈൻ ട്രാഫിക് അറിയിച്ചു.
നവംബർ 10നും 11നും ഇടയിൽ ഒഡിഷയിലെ അബ്ദുൽ കലാം ദ്വീപിൽ (വീലർ ദ്വീപ്) 2,200 കിലോമീറ്റർ പരിധിയുള്ള മിസൈൽ പരീക്ഷിക്കാൻ ഇന്ത്യ ഒരുങ്ങുന്നുണ്ട്. ഈ ദ്വീപിൽനിന്ന് ഇന്ത്യ ഇടയ്ക്കിടെ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാറുണ്ട്. ഇതിനു മുന്നോടിയായാണ് ചൈനീസ് കപ്പൽ എത്തിയതെന്നാണ് നിഗമനം. മിസൈല്‍ നിരീക്ഷിക്കാനാണോ കപ്പൽ അയച്ചതെന്നും ആശങ്കയുണ്ട്
ഈ വർഷം ഓഗസ്റ്റിൽ, ചൈനയുടെ യുവാൻ വാങ്–5 എന്ന കപ്പൽ ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തു നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ എതിർപ്പ് വകവയ്ക്കാതെ ശ്രീലങ്ക പ്രവേശനാനുമതി നൽകിയ കപ്പൽ ആറു ദിവസത്തിനു ശേഷമാണ് ചൈനയിലെ ജിയാങ് യിൻ തുറമുഖത്തേക്ക് മടങ്ങിയത്. ഹംബൻതോട്ട തുറമുഖത്തിന്റെ പൂർണ അവകാശം ചൈനയ്ക്കാണ്.
ആ പ്രെഗ്നൻസി ടെസ്റ്റിന് പിന്നിലെ രഹസ്യമിതാ, എല്ലാത്തിനും പിന്നിൽ അഞ്ജലി മേനോൻ
https://www.facebook.com/varthatrivandrumonline/videos/6501416276540307