ചിറയിൻകീഴ്: പ്ളസ് വൺ പ്രവേശനോത്സവം ആഘോഷമാക്കി ശ്രീ ശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.2023-24 അധ്യയന വർഷത്തെ പ്രവേശനോത്സ
വമാണ് വിവിധ പരിപാടികളോടെ സംഘടിപ്പച്ചത്. സ്കൂൾ മാനേജർ ശ്രീ പി. സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ശ്രീ സജി മോഹൻ നിർവഹിച്ചു.
“ജീവിത വിജയം എന്നത് മനസമാധാനത്തോടെയുള്ള ഒരു ജീവിതം നയിക്കുക എന്നതാണ്. അതിന് വേണ്ടി കുട്ടികൾ തങ്ങളുടെ വിദ്യാഭ്യാസം വിനിയോഗിക്കണം. അറിവ്,ക്ഷമ, നല്ല രീതിയിലുള്ള ആശയ വിനിമയം തുടങ്ങിയവയിലൂടെ കുട്ടികൾക്ക് ജീവിത വിജയം നേടാനാകുമെന്ന് ” പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഉമാദേവി ആർ എസ്, പി ടി എ പ്രസിഡൻ്റ് ഗിരി ആരാധ്യ, സ്കൂൾ വൈസ് പ്രിൻസിപ്പൽ എസ് എസ് ഷാജി , അഴൂർ വിജയൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.