തിരഞ്ഞെടുപ്പ് ചരിത്രമാക്കാൻ കടൽ മുതൽ ആകാശം വരെ പറന്ന് കളക്ടറും സംഘവും.

തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട് പുതുമയേറിയ സ്വീപ്
പ്രചാരണപരിപാടികളുമായി ജില്ലാ കളക്ടർ അനു കുമാരിയും സംഘവും. ആഴക്കടൽ മുതൽ നീലാകാശം വരെ നീളുന്ന പ്രചാരണ പരിപാടികൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗുമാണ് സംഘടിപ്പിച്ചത്. പാരാ ഗ്ലൈഡിംഗ് വ്യത്യസ്തമായ ഒരു അനുഭവമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കാഴ്ചയുടെ ആ മാസ്മരികത ആസ്വദിക്കണമെന്നും അരമണിക്കൂറിലധികം സമയം പാരാ ഗ്ലൈഡിംഗ് നടത്തിയ ശേഷം ജില്ലാ കളക്ടർ പറഞ്ഞു. ഇത്രയും മനോഹരമായ തീരദേശം സ്വന്തമായുള്ള ഒരിടമെന്ന നിലയിൽ തിരുവനന്തപുരത്തുകാർക്ക് ഏറെ അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് പാപനാശത്ത് കളക്ടറും സംഘവും പാരാസെയിലിംഗും നടത്തി.വോട്ടിംഗിന്റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ ഒൻപതിന് എല്ലാവരും പോളിംഗ് സ്‌റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം സ്വീപ്പിന്റെ ഭാഗമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച സ്‌കൂബാ ഡൈവിംഗും ശ്രദ്ധേയമായിരുന്നു. സ്വീപ്പ് ജില്ലാ കോർഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ ഡോ ശിവശക്തിവേൽ സി , വർക്കല റിട്ടേണിംഗ് ഓഫീസർ കബനി സി, സ്വീപ്പ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Latest

ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

നെഹ്‌റു സാംസ്‌കാരിക വേദി യുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്ര രചന...

കടയ്ക്കാവൂരിൽ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം

കടയ്ക്കാവൂരിൽ പിക്കപ് വാനിന് പുറകിൽ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ...

എഐവൈഎഫ് ജില്ലാ സമ്മേളന സമാപിച്ചു. അൽജിഹാനെ പ്രസിഡൻ്റായു കണ്ണൻ എസ്.ലാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നിയമന ഉത്തരവ് കാത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്നഎൽപിഎസ് ടി...

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ പോലീസ് കസ്റ്റഡിയില്‍.

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2...

പാൽക്കുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു.

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്....

പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ്...

ചിറയിൻകീഴിൽ വൻ ലഹരി വേട്ട.

ഏകദേശം രണ്ട് കോടി രൂപയുടെ എംഡി എംഐയുമായി യുവാവ്...

2027 ലെ പൊതു അവധികളിൽ കൂടുതലും ശനി ഞായർ ദിവസങ്ങളിൽ.. 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.

ഒക്ടോബര്‍ 18-ന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം 21 ദിവസങ്ങളാണ് പൊതുഅവധി...

കോവളം പീഡനക്കേസ് ; കോര്‍പ്പറേഷൻ ജീവനക്കാരനായ അനുരൂപ് അറസ്റ്റില്‍

തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിന്...

ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

നെഹ്‌റു സാംസ്‌കാരിക വേദി യുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ഗ്രാമം ലിറ്റിൽ ബീസ് പ്ലേ സ്കൂളിൽ നവംബർ 8 ഞായറാഴ്ച രാവിലെ 9.45 നു...

കടയ്ക്കാവൂരിൽ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം

കടയ്ക്കാവൂരിൽ പിക്കപ് വാനിന് പുറകിൽ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് ടിപ്പർ ലോറി കയറിയിറങ്ങി അപകടം. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കടയ്ക്കാവൂർ ചിറമൂല സ്വദേശി പ്രവീൺ (44) ആണ്...

എഐവൈഎഫ് ജില്ലാ സമ്മേളന സമാപിച്ചു. അൽജിഹാനെ പ്രസിഡൻ്റായു കണ്ണൻ എസ്.ലാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നിയമന ഉത്തരവ് കാത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്നഎൽപിഎസ് ടി റാങ്ക് ഹോൾഡേഴ്സ് കാർക്കെതിരായ സർക്കാർ നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിനു മുമ്പിൽ എൽ...

LEAVE A REPLY

Please enter your comment!
Please enter your name here