ഇനി ഇന്ത്യയിലും ഡിജിറ്റൽ രൂപയുടെ കാലം

0
81

മുംബൈ: രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ (ഇ-രൂപ) ഉടൻ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി. ഡിജിറ്റൽ രൂപ കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും ധന, പണമിടപാട് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ആർ.ബി.ഐ പറഞ്ഞു. പണം പുറത്തിറക്കാനും ഇടപാടിനുമുള്ള ചെലവ് കുറയുമെന്നുമാണ് കണക്കുകൂട്ടൽ. ഡിജിറ്റൽ കറൻസി, ഉപയോഗങ്ങൾ, നേട്ടങ്ങൾ എന്നിവ സംബന്ധിച്ച വിശദീകരണക്കുറിപ്പും ആർ.ബി.ഐ പുറത്തുവിട്ടു. ഇതിൽ ബാങ്ക് ഇടപാടുകളെ ഇ-രൂപ എങ്ങനെ ബാധിക്കുന്നു, ഉപയോഗ രീതി, സങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവയുമുണ്ട്.

രാ​ജ്യ​ത്ത് ഡി​ജി​റ്റ​ല്‍ ക​റ​ൻ​സി പു​റ​ത്തി​റ​ക്കു​മെ​ന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2023 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം സ്വ​ന്തം ഡി​ജി​റ്റ​ൽ ക​റ​ൻ​സി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലു​ള്ള ക​റ​ൻ​സി​യാ​ണെ​ങ്കി​ലും ക​റ​ൻ​സി നോ​ട്ടു​ക​ളെ​പ്പോ​ലെ കൃ​ത്യ​മാ​യ മൂ​ല്യ​വും ഇ​ട​പാ​ടു​ക​ൾ​ക്ക് നി​യ​മ​പി​ൻ​ബ​ല​വു​മു​ണ്ടാ​കും.

പേ​പ്പ​ർ ക​റ​ൻ​സി​യാ​ക്കി മാ​റ്റാ​ൻ ക​ഴി​യും. ബാ​ങ്കി​ന്റെ​യോ സേ​വ​ന ദാ​താ​വി​ന്റെ​യോ വാ​ല​റ്റി​ൽ സൂ​ക്ഷി​ക്കാം. ചി​ല പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​ണ് തു​ട​ക്ക​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​ക. ചെ​റു​കി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി- റീ​ട്ടെ​യി​ൽ, വ​ൻ​കി​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി- ഹോ​ൾ​സെ​യി​ൽ എ​ന്നി​ങ്ങ​നെ ര​ണ്ട് ത​രം ഡി​ജി​റ്റ​ൽ രൂ​പ​യാ​ണു​ണ്ടാ​വു​ക. ഇ​തി​ൽ റീ​ട്ടെ​യി​ലാ​ണ് എ​ല്ലാ​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. ഹോ​ൾ​സെ​യി​ൽ ബാ​ങ്കു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കും സെ​ക്യൂ​രി​റ്റി സെ​റ്റി​ൽ​മെ​ന്റി​നു​മു​ള്ള​താ​ണ്.

 

iphone 14 Pro Max || Review || CITY MOBILES ATTINGAL

https://www.facebook.com/varthatrivandrumonline/videos/747556379669881