തിരുവനന്തപുരം : കോർപ്പറേഷനിൽ പ്രതിഷേധിച്ച യു.ഡിഎഫ്. വനിതാ കൗൺസിലർമാർക്കെതിരേ ഡെപ്യൂട്ടി മേയർ പി.കെ.രാജു അശ്ലീലപ്രകടനം നടത്തിയെന്ന് പരാതി. കോർപ്പറേഷന് മുന്നിൽ യു.ഡി.എഫിന്റെ സത്യാഗ്രഹ സമരത്തിനിടെയാണ് സംഭവംപ്രതിഷേധസമരത്തിനെതിരേ ഡെപ്യൂട്ടി മേയർ ഹൈക്കോടതിയിൽ നൽകിയ കേസ് പരാജയപ്പെട്ടിരുന്നു.
ഡെപ്യൂട്ടി മേയർ ഓഫീസിലേക്ക് എത്തിയപ്പോൾ ഇത് പരാമർശിച്ച് യു.ഡി.എഫ്. നേതാക്കൾ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഡെപ്യൂട്ടി മേയർ അസഭ്യം പറയുകയും അശ്ളീലപ്രകടനം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഡെപ്യൂട്ടി മേയർക്കെതിരേ യു.ഡി.എഫ്. നേതാവ് പി.പത്മകുമാർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. ഡെപ്യൂട്ടി മേയർ വനിതാ കൗൺസിലർമാർക്കെതിരേ അസഭ്യപ്രയോഗം നടത്തിയെന്നാരോപിച്ച് നേരത്തെയും യു.ഡി.എഫ്. കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020