യുവതി ആറ്റിൽച്ചാടി മരിച്ച സംഭവം: ഭർത്താവിനെതിരെ കേസെടുത്തു

0
201

യുവതി ഉഴമലയ്ക്കൽ എലിയാവൂർ പാലത്തിൽ നിന്ന് ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ കേസെടുത്തു. ആര്യനാട് മേലേച്ചിറ വിഷ്ണുനിവാസിൽ ശാലു(24) വിന്റെ മരണത്തിലാണ് പുളിമൂട് സ്വദേശി പ്രശാന്തിനെതിരെ സ്ത്രീധന പീഡന മരണം ചുമത്തി കേസെടുത്തത്. ശാലുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുകാട്ടി ശാലുവിന്റെ സഹോദരൻ നിധീഷ് നെടുമങ്ങാട് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here