കോർപറേഷൻ കത്ത് വിവാദത്തില്‍ ഓംബുഡ്സ്മാൻ അന്വേഷണം ആവശ്യമില്ലെന്നു തിരുവനന്തപുരം നഗരസഭ. വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണം ആരാഞ്ഞ് ഓംബുഡ്സ്മാന് അയച്ച നോട്ടീസിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഓംബുഡ്സ്മാന് ലഭിച്ച ഇതുസംബന്ധിച്ച പരാതി നിരസിക്കണമെന്നും നഗരസഭാ സെക്രട്ടറി ആവശ്യപ്പെടുന്നു.https://www.facebook.com/100063692000604/posts/pfbid07tDXf6tVJmhaPFnxXj4thfBpGrXfhnJJ2LdWkZKk9mMsYYbwX8xMkVgRMZ6TW6yXl/?app=fbl കത്ത് വിവാദം സംബന്ധിച്ച വിഷയം ഹൈകോടതി പരിഗണനയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പരാതി ഓംബുഡ്സ്മാന്റെ പരിധിയിൽ വരില്ലെന്നുമാണ് നഗരസഭാ സെക്രട്ടറി നൽകിയ മറുപടിയിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലായിരുന്നു ഓംബുഡ്സ്മാൻ നഗരസഭക്ക് നോട്ടീസ് അയച്ചത്. എന്നാൽ മറുപടിയിൽ ഓംബുഡ്സ്മാൻ എന്ത് നടപടി സ്വീകരിക്കുമെന്നത് നിർണായകമാണ്.
https://www.facebook.com/100063692000604/posts/pfbid02Fvm7XgDXsGVhGeckJqfzwG3ffUFe2J4CSK9FMVi3dt8yqHgvJkp3xdcgQvPrmDEtl/?app=fbl