കളക്ടറുടെ അദാലത്തിൽ വിഴിഞ്ഞം-നാവായിക്കുളം റിങ്‌റോഡുമായി ബന്ധപ്പെട്ട് പരാതി പ്രളയം

ആറ്റിങ്ങൽ: കളക്ടറുടെ അദാലത്തിൽ വിഴിഞ്ഞം-നാവായിക്കുളം റിങ്‌റോഡുമായി ബന്ധപ്പെട്ട് പരാതി പ്രളയം. കളക്ടറോടൊപ്പം എന്ന പേരിൽ ആറ്റിങ്ങലിൽ നടത്തിയ അദാലത്തിൽ ആണ് ഇത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക വ്യക്തമാക്കുന്ന രീതിയിൽ പരാതികൾ ഉണ്ടായത്. ചിറയിന്‍കീഴ് താലൂക്കില്‍ ലഭിച്ചത് 320 പരാതികള ആണ് ആകെ ലഭിച്ചത്. ഇതിൽ 52 അപേക്ഷകൾ വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡുമായി ബന്ധപ്പെട്ടത് ആണ്. ലഭിച്ച 320 പരാതികളിൽ 109 എണ്ണം തീര്‍പ്പാക്കി.

ബാക്കിയുള്ളവ അടിയന്തരമായി തീര്‍പ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടറെ നേരിട്ട് കണ്ട് പരാതി പരിഹരിക്കാനായി നിരവധി ആളുകളാണ് എത്തിയത്. 18 പേര്‍ക്ക് റേഷന്‍ കാര്‍ഡുകളും 10 പേര്‍ക്ക് അവകാശ സര്‍ട്ടിഫിക്കറ്റുകളും നാല് തരംമാറ്റം ഉത്തരവുകളും 18 എല്‍. ആര്‍. എം ഉത്തരവുകളും ഉള്‍പ്പെടെ 50 രേഖകള്‍ പരിപാടിയില്‍ കളക്ടര്‍ വിതരണം ചെയ്തു. വിഴിഞ്ഞം-നാവായിക്കുളം റിങ്‌റോഡുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഇവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പട്ടയവുമായി ബന്ധപ്പെട്ട പരാതികളും മറ്റ് പരാതികളും താലൂക്ക്, സപ്ലൈ ഓഫീസ്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി. ആറ്റിങ്ങല്‍ സണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ കളക്ടർ ജേറോമിക് ജോർജ്, ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി. സി, തഹസീല്‍ദാര്‍ വേണു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373

 

 




Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!