മസാലദോശയിൽ പുഴു കണ്ടെത്തി; ഹോട്ടൽ പൂട്ടിച്ചു

കിഴക്കേകോട്ട പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടൽ പൂട്ടിച്ചു. ഇന്നലെ വെെകിട്ടായിരുന്നു സംഭവം. ഹോട്ടൽ ശ്രീപദ്മനാഭയിൽ ഫോർട്ട് പൊലീസ് സ്‌റ്റേഷനിലെ രണ്ട് വനിത പൊലീസുകാർക്ക് നൽകിയ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയതിനെ തുടർന്നാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നടപടി. ഇവർ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഹോട്ടലുകാരുടെ ഭാഗത്തു നിന്ന് മോശം പ്രതികരണമാണുണ്ടായതെന്ന് പൊലീസുകാർ പറയുന്നു. തുടർന്ന് ഹെൽത്ത് വിഭാഗത്തിൽ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. പരിശോധനസംഘം എത്തിയപ്പോഴേക്കും ഹോട്ടൽ അടച്ച് കഴുകി വൃത്തിയാക്കുന്ന നിലയിലായിരുന്നു. ഭക്ഷണത്തിന്റെ ബാക്കിയും ഇവിടെ നിന്ന് മാറ്റിയതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഹോട്ടൽ വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ ഉടൻ ഹോട്ടൽ അടയ്ക്കാൻ നോട്ടീസ് നൽകി. പ്രോജക്ട് സെക്രട്ടേറിയറ്റിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് സുധാകറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരാതിയും പരിശോധനയിൽ കണ്ടെത്തിയവിവരങ്ങളും അടങ്ങിയ ഫയൽ ഫോർട്ട് ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ കടയുടമയ്ക്ക് ഇന്ന് നോട്ടീസ് നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest

വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു

ആറ്റിങ്ങൽ: വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ...

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി...

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!