തേനിയിൽ കാറപകടം, രണ്ടു മലയാളികൾ മരിച്ചു

0
62

തമിഴ്നാട്ടിലെ തേനിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. യാത്രയ്‌ക്കിടെ ടയർ പൊട്ടിയ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.  ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മരിച്ചവർ കോട്ടയം ജില്ലക്കാരാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.