പത്തനംതിട്ട നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാർഡില്‍ രോഗ പ്രതിരോധ പ്രവർത്തനങ്ങള്‍ ആരംഭിച്ചു.രോഗബാധിത പ്രദേശങ്ങളിലെ മുഴുവൻ പക്ഷികളെയും രണ്ടുദിവസത്തിനുള്ളില്‍ കൊന്നടുക്കും. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് രോഗ പ്രതിരോധ നടപടികള്‍ നടത്തുന്നത്.
താറാവ് കർഷകരായ കണ്ണൻമാലില്‍ വീട്ടില്‍ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടില്‍ മനോജ് ഏബ്രഹാം എന്നിവരുടെ ഏഴായിരത്തോളം താറാവുകളെയാണ് രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ആദ്യദിവസം തന്നെ കൊന്നൊടുക്കും.
ഇവരുടെ ആയിരത്തോളം താറാവുകള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ‘താറാവുകളെ വിഷം നല്‍കി കൊന്ന ശേഷം കുഴിച്ചിടുന്ന രീതിയാണ് ഇന്ന് അവലംബിക്കുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെ രോഗം പ്രതിരോധ നടപടിയുടെ ഭാഗമായി നാളെ കൊന്നൊടുക്കും.
പൂർണ്ണമായി കള്ളിങ്ങിന് വിധേയമാക്കിയിരുന്നു.കൊന്നൊടുക്കുന്ന വളർത്തു മൃഗങ്ങകളുടെ പ്രായമനുസരിച്ച് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കും.