ആറ്റിങ്ങൽ:മോട്ടോർ കത്തി വീടിനു തീപിടിച്ചു.
കരിച്ചിയിൽ പനവേലി പറമ്പ് ശാസ്ത ക്ഷേത്രത്തിനു സമീപം ആരോൺ വിഹാറിൽ ജിനിലിഗ്നേഷിസിന്റെ വീട്ടിലാണ് തീ പിടുത്തം ഉണ്ടായത്. വീട്ടിൽ ഉള്ളവർ മോട്ടോർ ഓൺ ആക്കിയ ശേഷം പുറത്ത് പോയിരിരുന്നു. തുടർന്ന് മോട്ടോർ അമിതമായി ചൂടാക്കുകയും സ്വിച്ച് ബോർഡിന് തീ പിടിക്കുകയും ചെയ്തു. തീ സമീപത്തെ വാഷിങ് മെഷീനിലേക്ക് പടർന്നു പിടിക്കുകയും വാഷിങ് മെഷീൻ പൂർണമായും കത്തി നശിക്കുകയും ചെയ്തു. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽ പെട്ട സമീപത്തു താമസിച്ചിരുന്ന സിവിൽ ഡിഫൻസ് വോളിന്റിയർ അശ്വതി ചന്ദ്രന്റെ സമയോചിതമായ ഇടപെടൽ മൂലം പൂട്ടി കിടന്ന ഗേറ്റ് തകർത്ത് വീട്ടിനുള്ളിൽ കയറി പ്രാഥമിക അഗ്നിശമന പ്രവർത്തനങ്ങൾ ചെയ്തത് വൻ ദുരന്തം ഒഴിവാക്കി. ആറ്റിങ്ങൽ അഗ്നിശമന നിലയത്തിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ സ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനങ്ങൾ ചെയ്തു.