തിരുവനന്തപുരം: 127 ദിവസം, 15 ലക്ഷം കിലോമീറ്റർ നീണ്ടയാത്ര പൂർത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ഇന്ന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗാഞ്ച് ബിന്ദുവിലേക്ക് (എൽ1) അടുക്കും. ഇന്നു വൈകുന്നേരം നാലു മണിയോടെ അന്തിമ ഭ്രമണപഥത്തിലേക്കു കടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ആദിത്യ ലാഗ്രാഞ്ച് പോയിന്റ് ഒന്നിനു ചുറ്റുമുള്ള ഒരു ‘ഹാലോ ഓര്‍ബിറ്റി’ലേക്കാണ് ആദിത്യ എത്തുന്നത്. ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്. ആദിത്യ എത്തുന്ന എൽ 1 ബി ന്ദുവിൽനിന്നു സൂര്യനിലേക്ക് 14.85 കോടി കിലോമീറ്ററുണ്ട്. സന്തുലിത ഗുരുത്വാകര്‍ഷണ ബലമുള്ള മേഖലയായതിനാല്‍ ബഹിരാകാശ പേടകത്തിന് എളുപ്പത്തില്‍ സൂര്യനെക്കുറിച്ചു പഠനങ്ങള്‍ നടത്താനാകും.