കൊല്ലം തെന്മലയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരായ മൂന്നു പെണ്‍കുട്ടികൾ മരിച്ചു. മരിച്ചവരിൽ 2പേർ സഹോദരിമാരാണ്. ഉറുകുന്ന് നേതാജി വാർഡ് ഓലിക്കര പുത്തന്‍ വീട്ടിൽ അലക്‌സ് – സിന്ധു ദബതികളുടെ മക്കളായ ശാലിനി, ശ്രുതി, ഉറുകുന്ന് ജിഷ ഭവനിൽ കുഞ്ഞുമോൻ – സുജ ദബതികളുടെ മകൾ കെസിയ എന്നിവരാണു മരിച്ചത്. കൊല്ലം തെന്മല ഉറുകുന്നിൽ ബുധനാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. ശ്രുതിയും കെസിയയും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴാണ് ശാലിനിയുടെ മരണം.