കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് പകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഡൽഹിയിൽ നിന്നുള്ള വിമാനമാണെന്ന വിവരവും ലഭിക്കുന്നുണ്ട്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്. പൈലറ്റ് ഉൾപ്പെടെ 2 പേർ മരിച്ചതായി സൂചന.