നാവായിക്കുളം: കല്ലമ്പലം, നാവായിക്കുളം ഇരുപത്തിഏട്ടാം മൈൽ ഫാർമസി ജങ്ഷനിൽ ഗ്യാസ് ടാങ്കറും വാനും കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് സംഭവം. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ടാങ്കർ ഉം മത്സ്യം കയറ്റി വന്ന വാനുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് ദേശിയ പാതയിൽ ഗതാഗതം സ്തംഭിച്ചു. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി അറിയിച്ചു.