നഗരൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പോത്തൻകോട് സ്വദേശി ഹരിലാൽ (45) ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ബുള്ളറ്റും എതിർ ദിശയിൽ നിന്ന് വന്ന ടാറ്റാ സുമോ യും കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹരിലാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നഗരൂർ സപ്ലൈകോ മാനേജറായിരുന്നു ഹരിലാൽ.
[fb_plugin video href=”https://www.facebook.com/107537280788553/videos/3937634659600957″ ]