വർക്കല : വർക്കല കണ്ണമ്പ ജംഗ്ഷനിൽ ഓട്ടോയും ടുറിസ്റ്റ് ബസും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. സരള (73) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. വർക്കലയിൽ നിന്ന് ഗുരുവായൂരിലേയ്ക്ക് പോയ ടൂറിസ്റ്റ് ബസും കണ്ണമ്പ ജംഗ്ഷനിലേക്ക് ബൈറോഡിൽ നിന്ന് കേറി വന്ന ഓട്ടോയുമാണ് ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെട്ടത്.
ഓട്ടോയിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ സരള റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സരളയുടെ മകൾ ശോഭന (54) അവരുടെ ബന്ധു അർച്ചന (33) എന്നിവർക്കും ഡ്രൈവറിനും പരിക്കേറ്റു. പരിക്കേറ്റവരെ വർക്കല ഗവ:താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോ തല കീഴായി മറിഞ്ഞു. വർക്കല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വർക്കല ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.