തിരുവനന്തപുരം: തലസ്ഥാനത്ത് കോവളത്ത് റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരി മരിച്ച സംഭവത്തിനു പിറകെ വാഹനമോടിച്ചിരുന്ന യുവാവും മരണപെട്ടു.
അമിതവേഗത്തിൽ എത്തിയ ബൈക്കിടിച്ച് വാഴമുട്ടം സ്വദേശിനി സന്ധ്യ (55) ആണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്.
പട്ടം പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് (24) ആണ് അപകടത്തിൽ കഴുത്ത് ഒടിഞ്ഞ് സാരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഇൻസ്റ്റാഗ്രാമിൽ റീൽസ് ഇടുന്നതിനായി റേസിംഗ് ഷൂട്ട് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം. അരവിന്ദ് അമിതവേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് വാഴമുട്ടം സ്വദേശിനി സന്ധ്യ മരണപ്പെടുകയായിരുന്നു. സന്ധ്യ റോഡ് മുറിച്ചുകടക്കവെയാണ് അപകടം ഉണ്ടാവുന്നത്.
ഇടിയുടെ ആഘാതത്തിൽ സന്ധ്യയും അരവിന്ദനും മീറ്ററുകളോളം ദൂരത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. സന്ധ്യ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അരവിന്ദിനെ റോഡരികിലെ ഓടയിൽ നിന്നാണ് നാട്ടുകാർ തുടർന്ന് കണ്ടെത്തുന്നത്.
അവധി ദിവസങ്ങളിലും വെളുപ്പിനും പലസ്ഥലത്തുനിന്നുമെത്തുന്ന ചെറുപ്പക്കാർ ഈ പ്രദേശത്ത് റേസിംഗ് നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു