അവനവഞ്ചേരി: പോയിന്റ് മുക്കിനു സമീപം കാട്ടുപൂച്ച റോഡിന് കുറുകെ ചാടി രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന കടയ്ക്കൽ സ്വദേശികളായ ശരത്, അജിത്ത് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെയാണ് കാട്ടുപൂച്ച ചാടിയത്. പൂച്ചയെ ഇടിക്കാതെ വാഹനം വെട്ടിക്കവെയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരെ നിസാരമായ പരിക്കുകളോടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
[fb_plugin video href=”https://www.facebook.com/107537280788553/videos/3937634659600957″ ]