നെയ്യാറ്റിൻകരയിൽ പ്രചരണത്തിനിടെ മരം വീണ് യുഡിഎഫ് സ്ഥാനാർഥി മരിച്ചു. നെയ്യാറ്റിൻകര കാരോട് ഗ്രാമ പഞ്ചായത്തിലെ ഉച്ചക്കട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. ഗിരിജകുമാരിയാണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അപകടമുണ്ടായത്. ഭർത്താവിനോപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേയാണ് മുറിച്ചു നീക്കുകയായിരുന്ന മരം ഇവരുടെ ദേഹത്ത് വീണത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.