ആറ്റിങ്ങൽ: കല്ലമ്പലത്ത് കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് 4 യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉടൻതന്നെ സംഭവസ്ഥലത്ത് നാട്ടുകാരും കല്ലമ്പലം പോലീസും എത്തി അപകടത്തിൽ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറ്റിങ്ങൽ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽകോളേജിലേക്ക് മാറ്റി.