തിരുവനന്തപുരം: കിളിമാനൂർ കാരേറ്റ് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. പുലർച്ചെ രണ്ട്
മണിയോടെയായിരുന്നു അപകടം. ഷമീർ(31), സുൽഫി(39), ലാൽ(45), നജീബ്(35) എന്നിവരാണ് മരിച്ചത്. ഇവർ വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളാണ്. നവാസ് എന്ന ആൾ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട
കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ഗോകുലം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/648494132521478/