ആറ്റിങ്ങൽ: മാമം പാലത്തിന് സമീപം നാഷണൽ ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ഇന്നലെ രാത്രി 12 മണിയോടുകൂടി തിരുവനന്തപുരത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറഞ്ഞത്.
ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് പറയുന്നു. ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏറെ ദൂരം മുന്നോട്ട് പോയ ശേഷം വാഹനം മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാരെ ഗ്ലാസ് പൊട്ടിച്ച് പുറത്ത് എടുക്കുകയാണ് ചെയ്തത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/812847059291899/” ]