തിരുവനന്തപുരം: തിരുവനന്തപുരം ബൈപാസ്സ് റോഡിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ കോഴിക്കോട് സ്വദേശി കരുണാകരൻ അത്ഭുതകരമായി രക്ഷപെട്ടു. കാർ പൂർണമായും തകർന്നു. പരുത്തിക്കുഴി ഭാഗത്തു നിന്ന് കോവളം ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. ശബ്‍ദം കേട്ടെത്തിയ നാട്ടുകാരാണ് കരുണാകരനെ രക്ഷപ്പെടുത്തിയത്. തുടർന്ന് പൂന്തുറ പോലീസ് എത്തി ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. തുമ്പ വി എസ് എസ് സി ജീവനക്കാരനാണ് കരുണാകരൻ.
[fb_plugin video href=”https://www.facebook.com/107537280788553/videos/3937634659600957″ ]