ആറ്റിങ്ങൽ മാമം പാലത്തിനുസമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലം ഭാഗത്തുനിന്ന് വന്ന ബൈക്കും തിരുവനന്തപുരം ഭാഗത്തുനിന്നു വന്ന ബൈക്കും മാമം പാലത്തിനു സമീപം വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
കൊല്ലം ഭാഗത്തുനിന്ന് വന്ന ബൈക്കിൽ മൂന്ന് യാത്രക്കാരും തിരുവനന്തപുരം ഭാഗത്ത് നിന്ന് ബൈക്കിൽ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ആംബുലൻസിൽ തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനാപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/812847059291899/” ]