ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം ചിറയിൻകീഴ് ഭാഗത്തേക്ക് പോകുന്ന ഓട്ടോയും എതിർദിശയിൽ നിന്ന് വന്ന മിനി വാനുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ചതിന് ശേഷം സമീപത്തുള്ള മതിലിൽ ഇടിക്കുന്നതിന് മുൻപ് ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് സംഭവിച്ചു. ഇയാളെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.