ബസിന്റെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥി വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് മരിച്ചു. തത്തമംഗലം സ്വദേശി ശശികുമാറിന്റെ മകൻ ഹരിശങ്കർ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30ന് അമ്പാട്ടുപാളയത്താണ് സംഭവം.
ചിറ്റൂർ ജി.ബി.എച്ച്.എസ്.എസിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിയായ ഹരിശങ്കർ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഉടൻ സഹപാഠികൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നയുടൻ ബസ് ഡ്രൈവർ സുബേഷ് ഓടി രക്ഷപ്പെട്ടു. ചിറ്റൂർ പൊലീസ് കേസെടുത്തു.
ഹരിശങ്കറിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മ: ജ്യോതി. സഹോദരി: ശ്രുതി.