കോഴിക്കോട്: പുതുവത്സരാഘോഷം കഴിഞ്ഞു സ്കൂട്ടറിൽ തിരികെ വരികയായിരുന്ന വിദ്യാർഥി റെയിൽവേപാളം മുറിച്ചുകടക്കവേ ട്രെയിൽതട്ടി മരിച്ചു. ബാലുശേറി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്.
പാളം മുറിച്ചുകടക്കുന്നതിനിടെ തുരന്തോ എകസ്പ്രസ് ഇടിക്കുകയായിരുന്നു. ഗാന്ധി റോഡ് മേൽപ്പാലത്തിനു കീഴിലുള്ള ട്രാക്കിലാണ് അപകടം നടന്നത്. പ്രധാന റോഡുകൾ ബ്ലോക്കായതിനാൽ ആദിലും സുഹൃത്തും ഈ വഴിയെ പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചാടി രക്ഷപ്പെട്ടു.