കിളിമാനൂർ പഞ്ചായത്തിലെ അറുപത്തിഒന്പതാം നമ്പർ അംഗൻവാടിയുടെ മതിൽ ഉടൻ കെട്ടി സുരക്ഷ ഉറപ്പ് വരുത്തണമെന്നും നിർമാണത്തിലെ അഴിമതിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കിളിമാനൂർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പടിക്കൽ ധർണ്ണ നടത്തിയത് .അധ്യായനം ആരംഭിക്കുന്നതിനു മുൻപ് തന്നെ മതിൽ നിർമിച്ചില്ലെങ്കിൽ കൂടുതൽ സമര പരിപാടികൾ ആരംഭിക്കും. മണ്ഡലം പ്രസിഡന്റ് അനൂപ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സജികുമാർ ഉത്ഘാടനം ചെയ്തു. സുധീർ , ജി ജി ഗിരികൃഷ്ണൻ , ബൻഷ പോങ്ങാനാട് എന്നിവർ സംസാരിച്ചു.