കൊല്ലം: അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ ഉത്ര(25) കുടുംബവീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻപാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അടൂർ പറക്കോട് സ്വദേശിയായ സൂരജും രണ്ട് സഹായികളും പോലീസ് കസ്റ്റഡിയിലായി. ഉറക്കത്തിൽ ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിക്കുകയായിരുന്നു എന്നാണ് സൂചന. പാമ്പുപിടിത്തക്കാരിൽനിന്നും പതിനായിരം രൂപക്ക് പാമ്പിനെവിലയ്ക്ക് വാങ്ങിയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
മാർച്ച് രണ്ടിന് സൂരജിന്റെ വീട്ടിൽവച്ചു ഉത്രക്ക് പാമ്പുകടിയേറ്റിരുന്നു. ചികിത്സക്കും വിശ്രമത്തിനുമായാണ് ഉത്രയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ഏഴാംതീയതി ഉത്രയ്ക്ക് വീണ്ടും പാമ്പുകടിയേൽക്കുകയായിരുന്നു. സംഭവങ്ങൾ നടക്കുമ്പോൾ രണ്ടുപ്രാവശ്യവും സൂരജ് മുറിയിലുണ്ടായിരുന്നു. ഉത്രയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ കൊലപ്പെടുത്തിയതെന്നാണ് സൂചന. സൂരജ് ചില പാമ്പുപിടിത്തക്കാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർസെൽ കണ്ടെത്തിയിരുന്നു.
ഉറക്കത്തില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നും പോലീസിനു വിവരം ലഭിച്ചു. പാമ്പ് കടിയേറ്റാല്‍ ഉറക്കത്തില്‍ നിന്ന് ഉണരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറഞ്ഞത്. പ്രത്യേകിച്ചും മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാല്‍ അസഹനീയമായ വേദന ആയിരിക്കുമെന്നും പറയുന്നു. എന്നാല്‍, ഉത്ര പാമ്പ് കടിയേറ്റത് അറിഞ്ഞില്ലെന്നായിരുന്നു സൂരജ് പറഞ്ഞത്.
തുറന്നിട്ട ജനാലയിൽ കൂടി കയറിയ മൂർഖൻപാമ്പ് ഉത്രയെ കടിച്ചെന്നാണ് സൂരജിന്റെ വാദം. ഇത് ശരിയാണോ എന്ന് അറിയാൻ കൂടുതൽ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറനിരപ്പിൽനിന്ന് പാമ്പിന് എത്ര ഉയരാൻകഴിയും എന്നതാണ് പ്രധാനമായും കണ്ടെത്തേണ്ടത്. ഇക്കാര്യത്തിൽ ജന്തുശാസ്ത്ര വിദഗ്ദ്ധരുടെയും പാമ്പുപിടിത്തക്കാരുടെയും അറിവുതേടുന്നുണ്ട്. ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. എന്നാൽ ഉത്ര ഉണർന്നില്ല. അതിന്റെ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അറിയാൻ കഴിയുമെന്ന പ്രതീ ക്ഷയിലാണ് പോലീസ്. അതെസമയം ഉത്രയുടെ സ്വർണാഭരങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി പോലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്തഅക്കൗണ്ടിലാണ് ലോക്കർ. മകൾക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ നഷ്ടമായതായി രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു .