തലസ്ഥാനത്തെ ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര ബിജു എന്ന കൊടുങ്ങാനൂർ സ്വദേശി രാജേഷ് അറസ്റ്റില്‍ .ഇലിപ്പോട് കുത്ത്‌റോഡ് ഭാഗത്തെ വീട്ടില്‍ നിന്ന് ജൂലൈ രണ്ടിന് എട്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 21000 രൂപയും മോഷ്ടിച്ച കേസിലും കുലശേഖരം കടയില്‍മുടുമ്ബ് ദേവീക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസിലുമാണ് പ്രതിയെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 12 ന് കുലശേഖരം കടയില്‍മുടുമ്ബ് ദേവീക്ഷേത്രത്തിലെ ശ്രീകോവില്‍, കമ്മിറ്റി ഓഫിസ്, തിടപ്പളളി മുറി എന്നിവയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് സ്വര്‍ണവും കാണിക്കയും സിസി ടിവി യുടെ ഡിവിആറും കവർന്നു. ഓഫിസില്‍ സൂ ക്ഷിച്ചിരുന്ന നാല് ഗ്രാം തൂക്കം വരുന്ന മൂന്ന് സ്വര്‍ണ പൊട്ടുകളും രണ്ട് ചെറിയ മാലകളും 13, 000 രൂപയും നഷ്ടപ്പെട്ടിരുന്നു.
ഭണ്ഡാരം കുത്തിപ്പൊളിച്ചും പണം കവര്‍ന്നു. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്. സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഇയാള്‍ നിലവില്‍ കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട് കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ ആളാണ്. നിരവധി സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.