പൂക്കളും പൂന്തോട്ടവും പൂക്കാലവും ഇഷ്ടപ്പെടാത്തവരുണ്ടോ…?
ഉണ്ടാകില്ല. കാരണം മനസിനെ കുളിരണിയിക്കുന്ന നയനാനന്ദകരമായ കാഴ്ചയാണത്. പൂക്കൾ വിതറുന്ന വർണ്ണങ്ങളും സുഗന്ധവും രൂപഭംഗിയും. പൂക്കളുടെ പ്രപഞ്ചമാണ് സുന്ദരപാണ്ഡ്യ പുരം. കേരള അതിർത്തിയോട് ചേർന്നുള്ള തമിഴ് ഗ്രാമം. സൂര്യകാന്തി പൂക്കളുടെ ലോകം. വ്യവസായ അടിസ്ഥാനത്തിൽ പൂ കൃഷി നടത്തുന്നയിടം. ഈ സ്വർഗീയ ഉദ്യാനത്തിലേക്ക് ഒരു യാത്ര പോയാലോ… അതെ സൂര്യകാന്തി പാടങ്ങളിലേക്ക്…
ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റി ഒരുക്കുന്ന യാത്രയിൽ നിങ്ങൾക്കും ഒപ്പം ചേരാം. പൂ പാടങ്ങൾക്ക് അപ്പുറം മൺസൂൺ മഴയിൽ നിറഞ്ഞൊഴുകുന്ന പാലരുവിയുടെ മനോഹാരിതയും ചരിത്ര കാല സാങ്കേതിക വൈദഗ്ധ്യത്തിൻ്റെ പ്രഭ ചൊരിയുന്ന പത്ത് കണ്ണറ പാലവും, അന്യൻ പാറയും, തീരുമലൈ കോവിലും കുളത്തൂപ്പുഴ ക്ഷേത്രവും സന്ദർശിച്ച് മടങ്ങാം.
For Booking
☎️9846940000
☎️9496813931.