സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ കാപ്‌സ്യൂള്‍: ഇഡ്ഡലി, ദോശ മാവ് ഇനി എളുപ്പത്തില്‍ തയ്യാറാക്കാം.

മലയാളികളുടെ പ്രിയ ഭക്ഷണങ്ങളായ ദോശയ്ക്കും ഇഡലിക്കും ആവശ്യമായ മാവ് ഇനി വേഗത്തിൽ ഉണ്ടാക്കാം. അരിയും ഉഴുന്നും അരച്ച ശേഷം ഇത് മാവ് ആയി രൂപാന്തരം പ്രാപിക്കുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ട. ഇതിനുള്ള പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കഴക്കൂട്ടം സെന്റര്‍ ഫോര്‍ എക്സ്സലന്‍സ് ഇന്‍ മൈക്രോബയോമിലെ ഗവേഷകര്‍.

നിശ്ചിത സമയം കൊണ്ട് കൃത്യതയോടെയും പാകത്തിനും ഇഡ്ഡലി, ദോശ, അപ്പം പോലുള്ള ആഹാര സാധനങ്ങളുടെ മാവ് തയ്യാറാക്കാന്‍ ആവശ്യമായ സൂക്ഷ്മാണുക്കളുടെ ഒരു സങ്കലനം -സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍ ആണ് സെന്റര്‍ ഫോര്‍ എക്സ്സലന്‍സ് ഇന്‍ മൈക്രോബയോം ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഏവര്‍ക്കും ഉപകാരപ്രദമാകുന്ന സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍, കാപ്‌സ്യൂള്‍ അല്ലെങ്കില്‍ ഗ്രേയ്ന്‍സ് രൂപത്തില്‍ ഇറക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍. ബാക്ടീരിയയുടെ ഫലപ്രാപ്തി പരിശോധനയാണ് പൂര്‍ത്തിയായിരിക്കുന്നത്. ടെസ്റ്റിംഗും ക്യാരക്ടറൈസേഷനും പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ കാപ്സ്യൂള്‍ രൂപത്തിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശാസ്ത്രജ്ഞരായ ഡോ.കാര്‍ത്തികയും അപര്‍ണ ശങ്കറും അറിയിച്ചു.

ആഗോള തലത്തില്‍ തന്നെ ഏറെ വിപണി സാധ്യതയുള്ള പ്രൊഡക്ടുകള്‍ എത്രയും വേഗം വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സെന്റര്‍ ഫോര്‍ എക്സ്സലന്‍സ് ഇന്‍ മൈക്രോബയോം എന്ന് ഡയറക്ടര്‍ ഡോ.സാബു തോമസ് അറിയിച്ചു.

Latest

വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.

വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.നെയ്യാറ്റിൻകര...

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു....

വർക്കലയിൽ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാൻ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം.

ഉറവിട മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിച്ചാൽ നികുതിയിളവ് :...

തലസ്ഥാനത്തെ ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര ബിജു എന്ന കൊടുങ്ങാനൂർ സ്വദേശി രാജേഷ് അറസ്റ്റില്‍

തലസ്ഥാനത്തെ ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച്‌ മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊപ്ര...

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കിളിമാനൂർ : കിളിമാനൂർ പഞ്ചായത്ത് ബസ്റ്റാൻഡ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ...

വർക്കലയിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം

വർക്കല കുരയ്ക്കണ്ണി ജവഹർപാർക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരണപ്പെട്ടത്. റെയിൽവേയിലെ...

ആറ്റിങ്ങലിൽ കാർ കത്തി നശിച്ചു

ആറ്റിങ്ങൽ : ഇന്ന് രാവിലെ ഒൻപതേകാലോടെ ആറ്റിങ്ങൽ മാമംചന്തയ്ക്ക് സമീപം മാരുതി...

ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിൽനിന്നും പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവും അടക്കം 5 പേർ അറസ്റ്റിലായി.

ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിൽനിന്നും പണം തട്ടിയെടുത്ത കേസിൽ...

നഗരൂരിൽ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്ന് ഉണ്ടായ സംഘർഷം; പ്രധാന പ്രതി അറസ്റ്റിൽ

നഗരൂർ: വെള്ളല്ലൂരിൽ റാപ്പർ വേടന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട...

റാപ്പര്‍ വേടനെതിരെ കൂടുതൽ പീഡന പരാതികൾ

ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ നേരിട്ട്...

B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി....

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നു, ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സംസ്ഥാനത്തെ ചില നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു.ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നി‌ർദേശം. തിരുവനന്തപുരം : വാമനപുരം (മൈലമൂട് സ്റ്റേഷൻ) പത്തനംതിട്ട : അച്ചൻകോവില്‍...
error: Content is protected !!