സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗത്തില്‍ തീരുമാനമായി.എല്‍പി-യുപി ,ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടക്കുക. എല്‍പി വിഭാഗത്തില്‍ 20-ന് തുടങ്ങും. 29-ഓടെ പരീക്ഷകള്‍ അവസാനിച്ച് ഓണാഘോഷത്തിന് ശേഷം ഓണാവധിക്കായി സ്കൂള്‍ അടയ്ക്കും. ഗണേശോത്സവത്തോടനുബന്ധിച്ച് കാസർകോട് ജില്ലയില്‍ മാത്രം ഓഗസ്റ്റ് 27ന് രീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷയും ഓണാഘോഷവും 29-ന് നടത്തും.
എല്‍ പി- യു പി വിഭാഗത്തില്‍ രാവിലെയുള്ള പരീക്ഷ 10 മുതല്‍ 12.15 വരെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷ 1. 30 മുതല്‍ 3.45 വരെയുമാണ്. അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ 2 മണിക്ക് തുടങ്ങി 4.15നാണ് അവസാനിക്കുക
ലഹരിഭീഷണി ചെറുക്കാനും വിദ്യാർഥികളുടെ മാനസികസമ്മർദം നേരിടാനുമായി അധ്യാപകരെ പ്രാപ്തരാക്കാനുള്ള കൗണ്‍സലിങ് പരിശീലനം 11, 12 തീയതികളില്‍ തിരുവനന്തപുരത്തു നടക്കും. ആദ്യഘട്ടത്തില്‍ എട്ടുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 200 അധ്യാപകർക്കാണ് പരിശീലനം നല്‍കുക. കായികാധ്യാപകരുടെ തസ്തിക 300:1 അനുപാതത്തില്‍ പരിഷ്കരിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.