ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ, ലക്ഷങ്ങളുടെ നാശം, പോലീസിനെയും ആക്രമിച്ചു

Oplus_16908288

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ചികിത്സാ ഉപകരണങ്ങൾ നശിപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. വെയിലൂർ ശാസ്തവട്ടം അയ്യൻ ക്ഷേത്രത്തിന് സമീപം ആലുവിള വീട്ടിൽ കരീം ഭായ് എന്ന് വിളിക്കുന്ന വിഷ്ണു (29), കീഴ് തോന്നയ്ക്കൽ മഞ്ഞമല താഴം പള്ളി അനീഷ് ഭവനിൽ അനീഷ്( 30), ചെമ്പകമംഗലം അരുൺ നിവാസിൽ അരുൺ( 30) എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 29-ാം തീയതി രാത്രി 10 മണിയോടെ പരിക്ക് മൂലം ചികിത്സക്കായി ആശുപത്രിയിൽ എത്തിയ പ്രതികൾ ചീത്ത വിളിച്ചതും അക്രമാസക്തരായതും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. അഖിലേഷ് പറഞ്ഞു വിലക്കിയതിൽ വച്ചുള്ള വിരോധം നിമിത്തം പ്രതികൾ അക്രമാസക്തരായി ഡോക്ടറെ മർദ്ദിക്കുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ആശുപത്രിയിലെ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഡോ. അഖിലേഷിനെ ദേഹോപദ്രവം ചെയ്‌ത പ്രതികൾ, പൊലീസിൽ വിവരം അറിയിച്ചതിൽ പ്രകോപിതരായി, അത്യാഹിത വിഭാഗത്തിലെ ചികിത്സാ ഉപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയും, സർവജനോപയോഗ സൗകര്യങ്ങളായ പൊതു സമ്പത്ത് തകർക്കുകയും ചെയ്തു. ഏകദേശ 2 ലക്ഷം രൂപയുടെ നഷ്ടമാണ് ആശുപത്രിക്കുണ്ടായത്.

പ്രതികൾക്കെതിരെ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്, പൊതുമുതൽ നശിപ്പിച്ചത്, പോലീസിന് തടസ്സം സൃഷ്ടിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

സംഭവ വിവരം അറിഞ്ഞതോടെ ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയൻ ജെയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ജിഷ്ണു, ബിജു ഹക്ക്, എ.എസ്.ഐമാരായ ശ്യാം ലാൽ, ജിഹാനിൽ ഹക്കിം, എസ്‌സിപിഒ മഹേഷ്, സിപിഒ അഖിൽ, പ്രശാന്തകുമാരൻ നായർ, സയ്യദ് അലി ഖാൻ, വിഷ്ണുലാൽ എന്നിവർ അടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

ഡോക്ടറെ ആക്രമിച്ച് ഭീതി സൃഷ്ടിച്ച വിഷ്ണുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിഹാനിൽ ഹക്കിമിനെയും വിഷ്ണു ആക്രമിച്ചു.

പ്രതികൾക്ക് നേരെ മംഗലപുരം, പോത്തൻകോട് സ്റ്റേഷനുകളുടെ പരിധിയിൽ ലഹരിവസ്തുക്കൾ കടത്തിയതും മറ്റ് ക്രിമിനൽ കേസുകളും നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.

പ്രതികൾ ആശുപത്രിയിൽ എത്താൻ ഇടയായ പശ്ചാത്തല സാഹചര്യങ്ങൾ പോലീസ് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Latest

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു.

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ്...

National Film Awards 2025: ഉര്‍വശിയ്ക്കും വിജയരാഘവനും ദേശീയ പുരസ്കാരം.

71-ാമത് നാഷണല്‍ ഫിലിം അവാർഡ്സില്‍ മലയാളത്തിന് മികച്ച നേട്ടം. മികച്ച സഹനടിയ്ക്കുള്ള...

വിദ്യാലയങ്ങൾക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

ജില്ലയിലെ സ്കൂളുകളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓരോ വിദ്യാലയത്തിലും ഉപയോ​ഗപ്രദമല്ലാത്തതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങൾ...

പിരപ്പമൺ പാടശേഖരം റിപ്പോർട്ട് പ്രകാശനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ നെൽകൃഷിയും ടൂറിസവും ജനകീയ പങ്കാളിത്തത്തോടെ - പിരപ്പമൺ...

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു.

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന്...

കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതനിര്‍ദ്ദേശം ; ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലര്‍ച്ചെ 1.15 ന്.

കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലർച്ചെ...

ആറാട്ടുകടവിലെ ബലിതർപ്പണം

പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവിലെ ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു ....

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി...

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി ക്ഷേത്ര ആറാട്ടുകടവിൽ...

വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റ് അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു.

ആറ്റിങ്ങൽ:വി.എസി അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട അധ്യാപകനെ നഗരൂർ പോലീസ്...

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു.

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു..ഷൂട്ടിംഗ് കഴിഞ്ഞ് മുറിയില്‍ എത്തിയതായിരുന്നു. നവാസ് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി മൃതദേഹം...

National Film Awards 2025: ഉര്‍വശിയ്ക്കും വിജയരാഘവനും ദേശീയ പുരസ്കാരം.

71-ാമത് നാഷണല്‍ ഫിലിം അവാർഡ്സില്‍ മലയാളത്തിന് മികച്ച നേട്ടം. മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ഉർവശി സ്വന്തമാക്കിയപ്പോള്‍, മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയത് വിജയരാഘവനാണ്ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉർവശിയ്ക്ക് പുരസ്കാരം. അതേസമയം, പൂക്കാലത്തിലൂടെ...

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ സ്ത്രീയുടെ നഗ്നതാ പ്രദര്‍ശനം; ഒരു വര്‍ഷം കഠിനതടവ് വിധിച്ച്‌ അതിവേഗ പോക്‌സോ കോടതി‌

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് ഒരു വർഷം കഠിനതടവ് വിധിച്ച്‌ അതിവേഗ പോക്‌സോ കോടതി‌.കാട്ടാക്കട മണ്ണൂർക്കര സ്വദേശി സർജനത്ത് ബീവി (66) യെയാണ് കോടതി ശിക്ഷിച്ചത്. കഠിന തടവിന്...
error: Content is protected !!