ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള ടി.സി 20/1724 കേശവഭവനില്‍ സർക്കാർ കോണ്‍ട്രാക്ടർ കെ.സതീശൻ (57) ഭാര്യ വി. ബിന്ദു (49) എന്നിവരാണ് മരിച്ചത്. സാമ്ബത്തിക ബാദ്ധ്യതയാണ് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി 9ന് ശേഷമാണ് സംഭവമെന്നാണ് നിഗമനം. ഇന്നലെ രാവിലെ 10.30ഓടെയാണ് മരണവിവരം പുറത്തറിയുന്നത്. ബിന്ദുവിന്റെ അമ്മയും വിദേശത്തുള്ള മകൻ സജിത്തും ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെയാണ് ബിന്ദുവിന്റെ സഹോദരൻ ബിനു വീട്ടിലെത്തിയത്. കതകും ജനാലകളും പൂട്ടിയ നിലയിലായതിനാല്‍ തൊട്ടടുത്ത് താമസിക്കുന്ന സതീശന്റെ ജ്യേഷ്ഠനെ ബിനു വിവരമറിയിച്ചു. പിന്നീട് കുറ്റിയിടാത്ത ഒരു ജനല്‍ പാളി ഇരുവരും ചേർന്നു തുറന്നു നോക്കിയപ്പോഴാണ് ഹാളില്‍ സതീശൻ രക്‌തം വാർന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് പിന്നിലെ വാതില്‍ ചവിട്ടി തുറന്നു അകത്തുകയറിയപ്പോഴാണ് ബിന്ദു തൂങ്ങിനില്‍ക്കുന്നതായും കണ്ടത്. ബിന്ദുവിന്റെ വസ്ത്രത്തില്‍ സതീശന്റെ രക്‌തം പുരണ്ടിരുന്നു. സതീശനെ ബിന്ദു ഉറക്കത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം കോർപ്പറേഷനില്‍ കരാറുകാരനായിരുന്ന സതീശന് എസ്.ബി.ഐയില്‍ നിന്നും ഓവർ ഡ്രാഫ്റ്റ് വായ്‌പ എടുത്തതില്‍ 2.30 കോടിയോളം രൂപയുടെ ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Latest

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു.

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ്...

National Film Awards 2025: ഉര്‍വശിയ്ക്കും വിജയരാഘവനും ദേശീയ പുരസ്കാരം.

71-ാമത് നാഷണല്‍ ഫിലിം അവാർഡ്സില്‍ മലയാളത്തിന് മികച്ച നേട്ടം. മികച്ച സഹനടിയ്ക്കുള്ള...

വിദ്യാലയങ്ങൾക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

ജില്ലയിലെ സ്കൂളുകളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓരോ വിദ്യാലയത്തിലും ഉപയോ​ഗപ്രദമല്ലാത്തതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങൾ...

പിരപ്പമൺ പാടശേഖരം റിപ്പോർട്ട് പ്രകാശനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ നെൽകൃഷിയും ടൂറിസവും ജനകീയ പങ്കാളിത്തത്തോടെ - പിരപ്പമൺ...

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു.

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന്...

കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതനിര്‍ദ്ദേശം ; ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലര്‍ച്ചെ 1.15 ന്.

കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലർച്ചെ...

ആറാട്ടുകടവിലെ ബലിതർപ്പണം

പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവിലെ ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു ....

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി...

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി ക്ഷേത്ര ആറാട്ടുകടവിൽ...

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു.

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു..ഷൂട്ടിംഗ് കഴിഞ്ഞ് മുറിയില്‍ എത്തിയതായിരുന്നു. നവാസ് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി മൃതദേഹം...

National Film Awards 2025: ഉര്‍വശിയ്ക്കും വിജയരാഘവനും ദേശീയ പുരസ്കാരം.

71-ാമത് നാഷണല്‍ ഫിലിം അവാർഡ്സില്‍ മലയാളത്തിന് മികച്ച നേട്ടം. മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ഉർവശി സ്വന്തമാക്കിയപ്പോള്‍, മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയത് വിജയരാഘവനാണ്ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉർവശിയ്ക്ക് പുരസ്കാരം. അതേസമയം, പൂക്കാലത്തിലൂടെ...

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ സ്ത്രീയുടെ നഗ്നതാ പ്രദര്‍ശനം; ഒരു വര്‍ഷം കഠിനതടവ് വിധിച്ച്‌ അതിവേഗ പോക്‌സോ കോടതി‌

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് ഒരു വർഷം കഠിനതടവ് വിധിച്ച്‌ അതിവേഗ പോക്‌സോ കോടതി‌.കാട്ടാക്കട മണ്ണൂർക്കര സ്വദേശി സർജനത്ത് ബീവി (66) യെയാണ് കോടതി ശിക്ഷിച്ചത്. കഠിന തടവിന്...
error: Content is protected !!