ജില്ലാതല പട്ടയമേളയിൽ 332 പട്ടയങ്ങൾ വിതരണം ചെയ്തു

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാജൻ

സ്വന്തമായി ഭൂമിക്ക് അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ -ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാതല പട്ടയമേള നെയ്യാറ്റിൻകര എസ്. എൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്നുവർഷത്തിനുള്ളിൽ കേരളത്തിൽ 1,80,887 പട്ടയങ്ങൾ നൽകാനായി. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ രണ്ട് ലക്ഷത്തോളം പട്ടയങ്ങൾ നൽകുന്ന സർക്കാർ എന്ന നേട്ടം സ്വന്തമാക്കാനായത് അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

നാല് പട്ടയ മേളകളിലൂടെ ജില്ലയിൽ ഇതുവരെ 4,430 പട്ടയങ്ങളാണ് നൽകിയത്. സമ്പൂർണ്ണമായി സാമൂഹ്യ വനാവകാശ രേഖ നൽകുന്ന ജില്ലയായി തിരുവനന്തപുരം മാറിയെന്നും ജില്ലയിൽ 550 പേർക്ക് കടൽപുറമ്പോക്ക് പട്ടയങ്ങൾ കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരാൾക്ക് തന്റെ ഭൂമിയിൽ അവകാശം നേടുക എന്നത് ചെറിയ കാര്യമല്ല. അവകാശപ്പെട്ടവർക്ക് പട്ടയങ്ങൾ ലഭ്യമാക്കുന്ന ജനകീയ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും റവന്യു വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായി റവന്യൂ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന ആശയത്തിലൂന്നിക്കൊണ്ട് 332 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. 44 എൽ.എ പട്ടയങ്ങളും 124 കോളനി പട്ടയങ്ങളും, 11 എൽ.റ്റി പട്ടയങ്ങളും 21 റ്റി.ആർ.ആർ ഉം നാല് കൈവശരേഖയും ആദിവാസി വിഭാഗങ്ങൾക്ക് 125 വനാവകാശ രേഖയും മൂന്ന് സാമൂഹ്യ വനാവകാശരേഖയുമാണ് പട്ടയമേളയിൽ നൽകിയത്.

വകുപ്പിനൊപ്പം ജനങ്ങളെ ചേർത്തു നിർത്തുന്ന പ്രവർത്തനങ്ങളാണ് റവന്യു വകുപ്പ് നടത്തുന്നതെന്നും, വകുപ്പിന്റെ ജനപക്ഷ നിലപാടുകൾക്ക് കൂടുതൽ പിന്തുണ നൽകാൻ കഴിയണമെന്നും പട്ടയ മേളയിൽ മുഖ്യാതിഥി ആയിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു.

കെ ആൻസലൻ എം. എൽ. എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. എം. എൽ. എ മരായ സി. കെ ഹരീന്ദ്രൻ, ജി. സ്റ്റീഫൻ, ഐ. ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി. സുരേഷ്‌കുമാർ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പി. കെ രാജമോഹനൻ, ജില്ലാ കളക്ടർ അനുകുമാരി, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. കെ വിനീത് എന്നിവരും പങ്കെടുത്തു.

Latest

കണിയാപുരത്ത് ആധുനിക പൊതുശ്മശാനം ‘പ്രശാന്തി’ മന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുജനാരോ​ഗ്യ സമ്പ്രദായത്തിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും...

കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. 15 പേര്‍ക്ക് പരിക്ക്. ഇതില്‍...

പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി.

തിരുവനന്തപുരം പി.എ.അസീസ് എൻജിനീയറിങ് കോളേജില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദർഹം കണ്ടെത്തി....

വാമനപുരത്ത് അപകടം കുറ്റിമൂട് സ്വദേശി മരിച്ചു.

വാമനപുരത്ത്പത്രം ഇറക്കി പോവുകയായിരുന്ന വാഹനവുമായി കൂട്ടിയിടിച്ച് കുറ്റിമൂട് കാഞ്ഞിരംപാറ സ്വദേശിയായ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!