വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിറ്റിഗ്യാസ് പദ്ധതി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

പദ്ധതി നാടിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് മന്ത്രി.

ആദ്യഘട്ടത്തിൽ പത്ത് വാർഡുകളിലായി 12,000 കണക്ഷനുകൾ

വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റിഗ്യാസ് പദ്ധതിക്ക് തുടക്കമായി. പേരൂർക്കട സോപാനം കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഏറെക്കാലമായി നാട് കാത്തിരുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ വലിയ മാറ്റമാണ് നാടിനുണ്ടാകുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എ ജി ആൻഡ് പി പ്രഥം കമ്പനിക്ക്‌ കഴിയണമെന്നും മന്ത്രി നിർദേശിച്ചു. ഗാർഹിക ഗുണഭോക്താക്കൾക്കുള്ള സി എൻ ജി രജിസ്‌ട്രേഷൻ കാർഡുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.

വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷനായിരുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി മണ്ഡലത്തിലെ ജനങ്ങൾ സഹകരിച്ചുവെന്നും എല്ലാ വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും എം എൽ എ പറഞ്ഞു.

120 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. എ ജി ആൻഡ് പി പ്രഥം കമ്പനിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയിൽ, ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ പത്ത് വാർഡുകളാണുള്ളത്.

മെഡിക്കൽ കോളേജ്, പട്ടം, മുട്ടട, കുറവൻകോണം, കേശവദാസപുരം, കവടിയാർ, പേരൂർക്കട, നന്ദൻകോട്, നാലാഞ്ചിറ, ശാസ്‌തമംഗലം എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആദ്യം എത്തുന്നത്. കമ്പനിയുടെ കൊച്ചുവേളി പ്ലാന്റിൽ നിന്നാണ് വാതകം എത്തിക്കുന്നത്.

60 കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 12,000 കണക്ഷനുകളാണ് നൽകുന്നത്. പൊതുമേഖല സ്ഥാപനമായ എച്ച് എൽ എല്ലും ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിലവിലെ പാചകവാതക സിലിണ്ടറുകളിൽ നിന്ന് സിറ്റി ഗ്യാസ് പദ്ധതിയിലേക്ക് മാറുമ്പോൾ 10% മുതൽ 20% വരെ സാമ്പത്തിക ലാഭം ഗുണഭോക്താക്കൾക്ക് ഉണ്ടാകും. കണക്ഷന്റെ ഭാഗമായി സ്ഥാപിക്കുന്ന മീറ്റർ റീഡിംഗിന് അനുസരിച്ച് ഉപയോഗിക്കുന്ന ഗ്യാസിന് പണം നൽകിയാൽ മതിയാകും. ഒരു യൂണിറ്റിന് 50 രൂപ നിരക്കിലാകും ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുക.

അന്താരാഷ്ട നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാചകവാതക സിലിണ്ടറുകളെ അപേക്ഷിച്ച് പൈപ്പ് ലൈനുകളിൽ ഗ്യാസിന്റെ മർദ്ദം വളരെകുറഞ്ഞ അളവിലാണുള്ളത്. ഇത് അപകട സാധ്യതയും കുറയ്ക്കും.

ചടങ്ങിൽ വാർഡ് കൗൺസിലർമാർ, ട്രിഡ ചെയർമാൻ കെ സി വിക്രമൻ, എ ജി ആൻഡ് പി പ്രഥം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ചിരദീപ് ദത്ത എന്നിവരും പങ്കെടുത്തു..

Latest

കല്ലമ്പലത്ത് ലക്ഷങ്ങളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കല്ലമ്പലത്ത് 50 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി....

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ആറ്റിങ്ങൽ അവനവഞ്ചേരി...

വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യെ...

ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാറെന്ന് പോലീസ്.ജീവനോടെ കുട്ടിയെ കിണറ്റിലെറിയുകയായിരുന്നു.

ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാറെന്ന് പോലീസ്. ഇദ്ദേഹം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!