തിരുവനന്തപുരം: കിളിമാനൂർ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ പതിനാറാം വാർഡിൽ വരിക്കപ്പള്ളിക്കോണം തോപ്പിൽവിള പുത്തൻ വീട്ടിൽ മധു സുനിത ദമ്പതികളും ഹണി, സുവർണ എന്ന രണ്ട് പെണ്കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥ മാറ്റാൻ ഒരു കൈത്താങ്ങായി കനിവിന്റെ രൂപത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ രംഗത്തേയ്‌ക്ക്. അവരോടൊപ്പം ചേരാൻ വിവിധ പ്രദേശങ്ങളിലെ നന്മ നിറഞ്ഞ നാട്ടുകാരും. .രോഗിയായ മധു സുരക്ഷിതമല്ലാത്ത വീട്ദുസ്സഹമായ ജീവിതം.ഇപ്പോഴത്തെ പ്രതികൂല കാലാവസ്ഥയിൽ നാലുപേരും തങ്ങളുടെ ജീവൻപോലും അപകടത്തിലാകുമെന്ന ഭീതിയിലാണ്.
ഇന്ന് നാം നേരിട്ടുകൊണ്ടിരിയ്ക്കുന്ന ഈ മഹാമാരിയിൽ , ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോഴും പരോപകാരം എന്ന മനസ്സാക്ഷിയുമായി ഈ കുടുംബത്തിനെ സഹായിയ്ക്കാനിറങ്ങിയ ചെറുപ്പക്കാർക്കൊപ്പം നമുക്കും ഒന്നിയ്ക്കാം.ചെറിയ സഹായങ്ങളിലൂടെ വലിയൊരു നേട്ടത്തിനായി സഹായിക്കാൻ താല്പര്യമുള്ള എല്ലാ നല്ല മനസുകളും ചെറിയ തുക എങ്കിലും താഴെ കാണുന്ന അക്കൗണ്ട് ലേക്ക് അയച്ചു ഈ കുടുംബത്തെ ബുദ്ധിമുട്ടിൽ നിന്ന് കര കയറ്റാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സുനിതമോൾ. എൽ
സൗത്ത് ഇന്ത്യൻ ബാങ്ക്
കിളിമാനൂർ ബ്രാഞ്ച്
A/C-0666053000004024
തിരുവനന്തപുരം
IFSC -SIBL 0000666
മൊബൈൽ -0091 9946279975