ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

കാസര്‍കോട്: ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാസര്‍കോട് താളിപ്പടപ്പ് മൈതാനത്തിലാണ് പരിപാടി.

കേന്ദ്രമന്ത്രിമാരായ ഡോ.വി.കെ.സിംഗ്, വി. മുരളീധരന്‍ എന്നിവര്‍ക്കൊപ്പം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും പങ്കെടുക്കും. സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ചെറുതോണി പാലത്തിന്‍റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്‍റെയും ഉദ്ഘാടനവും ഇന്ന് നടക്കും.

അരികൊമ്പന്‍റെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാര്‍- ബോഡിമേട്ട് റോഡിനെ പ്രശസ്തമായതെങ്കില്‍ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് രണ്ടും ഉദ്ഘാടനം ചെയ്യുന്നത്. 40 മീറ്റർ ഉയരത്തിൽ മൂന്നു സ്പാനുകളിലായി നിർമിച്ച ചെറുതോണി പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്റർ വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയുള്ള പുതിയ പാലത്തിന്‍റെ നിര്‍മ്മാണ ചിലവ് 20 കോടിയാണ്.

മുന്നാര്‍- ബോഡിമേട്ട് റോഡിന്‍റെ നിര്‍മ്മാണ അവകാശത്തെ ചോല്ലിയും നേരത്തെ നിരവധി തര്‍ക്കങ്ങള്‍ സമുഹമാധ്യമങ്ങളിലുണ്ടായതാണ്. കൊച്ചി -ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാര്‍ മുതല്‍ ബോഡിമേട്ടുവരെ 42 കിലോമീറ്ററിന് ചിലവ് 382 കോടി രുപയാണ് ചെലവായത്. ചെറുതോണി പാലവും മുന്നാര്‍ ബോഡിമേട്ട് റോഡിനുമോപ്പം വണ്ടിപെരിയാര്‍ പാലത്തിന്‍റെയും ഉദ്ഘാടനം ഇന്ന് നടക്കുന്നുണ്ട്.

Latest

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

കോമെഡിക്കല്‍ കോളേജിന്റെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.ട്ടയം മെഡിക്കല്‍കോളേജിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു ; രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം

മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.ഓര്‍ത്തോയുടെ വാര്‍ഡായ 14 ന്റെ ഒരു ഭാഗം പുറത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വാര്‍ഡിനോട് ചേര്‍ന്നുള്ള ബാത്ത്‌റൂമിന്റെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നും ഇവ ഇപ്പോള്‍ ഉപയോഗിച്ചിരുന്നില്ലാത്ത...

തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു,തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം.

തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റു. പോത്തന്‍കോട് ജങ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, പാസ്സ് കളക്ടര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം. ഡയാലിസിസ് ടെക്‌നീഷ്യന് ഡയാലിസിസ്...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!