കൊല്ലം: 62ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ ഉദ്ഘാടനം ചെയ്തു. കൗമാരമനസ്സുകളുടെ ഉത്സവവമാണ് കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനാരോഗ്യകരമായ മാത്സര്യംകൊണ്ട് കുട്ടികളുടെ മനോവീര്യം തകർക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ആശ്രാമം മൈതാനത്തു പതാക ഉയർത്തിയാണ് ഔദ്യോഗിക തുടക്കമിട്ടത്. തുടർന്ന് കാസർകോട് നിന്നുള്ള ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേള കലാവിരുന്നും കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്ര കല ഉൾക്കൊള്ളിച്ചു മംഗലം കളിയും സിനിമ താരം ആശ ശരത്തും സംഘവും അവതരിപ്പിച്ച സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും പ്രധാന വേദിയിൽ അരങ്ങേറി. ജനുവരി 4 മുതൽ 8 വരെ 24 വേദികളിലായാണ് കലോത്സവം.