വയൽ സദ്യയുമായി പിരപ്പമൺകാട് ഏല

തിരുവനന്തപുരം : 50 ഏക്കർ തരിശു നിലം കൃഷിയോഗ്യമാക്കി കഴിഞ്ഞ കൃഷിക്കാലത്ത് മികച്ച വിളവ് സൃഷ്ടിക്കുകയും വയൽ നടുവിലെ ഏറുമാടം വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുത്ത് ടൂറിസം സാധ്യതകൾ ഒരുക്കുകയും ചെയ്ത പിരപ്പമൺ കാട് പാടശേഖരത്തിൽ രണ്ടാം വിള കൃഷിയും ശക്തമായ മുന്നേറ്റം കുറിക്കുകയാണ്.
തരിശായി കിടന്ന് 7 ഏക്കർ പ്രദേശം കൂടി കൃഷിയോഗ്യമാക്കി ഞാറ് നട്ടു കൊണ്ട് ചരിത്രം കുറിക്കുകയാണ് പിരപ്പമൺകാട്.

ജനകീയ മുന്നേറ്റം എന്ന നിലയിൽ സമീപത്തെ വിദ്യാലയങ്ങൾ ,ക്ഷേത്ര കമ്മിറ്റികൾ, പള്ളികമ്മിറ്റി , സാംസ്കാരിക കൂട്ടായ്മകൾ, വായനശാല, കുടുംബശ്രീ യൂണിറ്റുകൾ എന്നിങ്ങനെ 20 കൂട്ടായ്മകളാണ് , വ്യക്തികൾക്ക് പുറമെ ഈ പാടശേഖരത്തിൽ ഇത്തവണ കൃഷി ഇറക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉദ്ഘാടനം ചെയ്ത രണ്ടാം കൃഷിയുടെ ഞാറ് നടീൽ അവസാനിക്കുന്നതിന്റെ ഭാഗമായി ഈ പാടശേഖരത്തിൽ കൃഷിക്ക് ഇറങ്ങിയ മുഴുവൻ കർഷക തൊഴിലാളികൾക്കും പോയകാല നടവ്സദ്യയുടെ ഓർമ്മ പുതുക്കലായി “വയൽ സദ്യ ” ഒരുക്കുകയുണ്ടായി. വയൽക്കരയിൽ കർഷകരും കർഷക തൊഴിലാളികളും കമ്മിറ്റി അംഗങ്ങളും പൊതുപ്രവർത്തകരും ഒരുമിച്ചിരുന്ന് വയൽ സദ്യ കഴിച്ചത് നാടിന് വേറിട്ട അനുഭവമായി . പാടശേഖരകമ്മിറ്റിയും സൗഹൃദ സംഘവും സംയുക്തമായി സംഘടിപ്പിച്ച വയൽസദ്യയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ജയശ്രീ , ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രബാബു,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ , പഞ്ചായത്ത് മെമ്പർമാരായ ഷൈനി, ബിജു ,കൃഷി ഓഫീസർ ജാസ്മി, ജസീം എന്നിവരും കൃഷി ഇറക്കിയ കൂട്ടായ്മകളുടെ പ്രതിനിധികളും പങ്കെടുത്തു. മുൻകാല പ്രവർത്തനങ്ങൾ പോലെ വയൽ സദ്യ ഒരുക്കിയതും പൊതു
പണപ്പിരിവ് ഒഴിവാക്കി സ്വമേധയാ നൽകിയ സഹായങ്ങൾ സ്വീകരിച്ചു കൊണ്ടായിരുന്നു. വിസ്തൃതമായ ഈ പാടശേഖരത്തിലെ ജലലഭ്യതയ്ക്ക് ,100ലധികം വർഷം പഴക്കമുള്ള വെട്ടിക്കൽ അണക്കെട്ടിന്റെയും കാടുവളർന്ന് ഒഴുക്ക് തടസ്സപ്പെടുന്ന പുഴയുടെയും ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് പാടശേഖര കമ്മിറ്റി അധികൃതരോട് ആവശ്യപ്പെടുന്നു.

Latest

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന്...

എം.ടി: ഓർമ്മമരം നട്ടു.

ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം...

ഇന്ന് പെട്രോൾ അടിക്കാൻ മറക്കണ്ട… നാളെ പെട്രോൾ പമ്പ് രാവിലെ അടച്ചിടും.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്...

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു.

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു. മടവൂർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!