കേരളീയം 2023; നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന ‘കേരളീയം 2023’ ആഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് ഏർപ്പെടുത്തുന്നത് വൻ ഗതാഗത നിയന്ത്രണം.

കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള റെഡ് സോണിൽ വൈകിട്ട് ആറു മുതൽ 10 വരെ പൊതു ഗതാഗതം നിരോധിക്കും. സുരക്ഷയ്ക്കായി 1000 പൊലീസുകാരേയും നിയോഗിക്കും. വെള്ളയമ്പലം മുതൽ ജിപിഒ വരെ വൈകിട്ട് ആറു മുതൽ രാത്രി 10 വരെ വാഹന ഗതാഗതം നിയന്ത്രിക്കും.

ഫെസ്റ്റിവൽ മേഖലയായ കവടിയാർ മുതൽ കിഴക്കേകോട്ട വരെ റെഡ് സോണില്‍ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളിൽ മാത്രമാകും യാത്ര അനുവദിക്കുക.ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസുകളും മാത്രമേ ഈ മേഖലയിൽ അനുവദിക്കു. പാർക്കിംഗിനായി 20 സ്ഥലങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെഎസ്ആർടിസി യാത്ര ഒരുക്കും.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് കേരളീയം ആഘോഷങ്ങള്‍ക്ക് വേണ്ടി തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിക്കും. മേൽനോട്ടത്തിനായി 19 ഡിവൈ.എസ്.പിമാർ, 25 ഇൻസ്‌പെക്ടർമാർ,200 എസ്.ഐമാർ,ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർ,250നു മുകളിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. ഇതിന് പുറമേ 300 വോളണ്ടിയർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Latest

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!