കൊല്ലം സുധിക്ക് വിട; അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ

കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യ താരവുമായ കൊല്ലം സുധിക്ക് വിട നൽകി കലാകേരളം. കോട്ടയം തോട്ടയ്‌ക്കാട് റിഫോംഡ് ആംഗ്ളിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ സംസ്‌കാരം നടന്നു. കോട്ടയം വാകത്താനത്തുള്ള പൊങ്ങന്താനം എം ഡി യു പി സ്‌കൂളിലും വാകത്താനം സെൻ്റ് മാത്യൂസ് പാരിഷ് ഓഡിറ്റോറിയത്തിലും നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തിങ്കളാഴ്‌ച പുലർച്ചെ തൃശൂർ കയ്‌പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി മരിച്ചത്. വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുധിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റു. സിനിമ, ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളികൾക്ക് പരിചിതനാകുന്നത്. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ സുധി കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി,കേശു ഈ വീടിന്റെ നാഥൻ എന്നിവയടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.

Latest

പിരപ്പമൺ പാടശേഖരം റിപ്പോർട്ട് പ്രകാശനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ നെൽകൃഷിയും ടൂറിസവും ജനകീയ പങ്കാളിത്തത്തോടെ - പിരപ്പമൺ...

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു.

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന്...

കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതനിര്‍ദ്ദേശം ; ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലര്‍ച്ചെ 1.15 ന്.

കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലർച്ചെ...

ആറാട്ടുകടവിലെ ബലിതർപ്പണം

പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവിലെ ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു ....

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി...

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി ക്ഷേത്ര ആറാട്ടുകടവിൽ...

വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റ് അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു.

ആറ്റിങ്ങൽ:വി.എസി അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട അധ്യാപകനെ നഗരൂർ പോലീസ്...

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി...

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു....

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ, ലക്ഷങ്ങളുടെ നാശം, പോലീസിനെയും ആക്രമിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ചികിത്സാ ഉപകരണങ്ങൾ നശിപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. വെയിലൂർ ശാസ്തവട്ടം അയ്യൻ ക്ഷേത്രത്തിന് സമീപം ആലുവിള വീട്ടിൽ കരീം ഭായ്...

ആറ്റിങ്ങൽ മൂന്നുമുക്കിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ വഴിയാത്രകാരന് ദാരുണാന്ത്യം

ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപം ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു. കിഴുവിലം വലിയകുന്ന് പുതുവൽ പുത്തൻ വീട്ടിൽ വിജയൻ( 53 )ആണ് മരിച്ചത്. ഇന്ന് രാത്രി...

പിരപ്പമൺ പാടശേഖരം റിപ്പോർട്ട് പ്രകാശനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ നെൽകൃഷിയും ടൂറിസവും ജനകീയ പങ്കാളിത്തത്തോടെ - പിരപ്പമൺ പാടശേഖരം റിപ്പോർട്ട് വി.കെ പ്രശാന്ത് എം എൽ എ പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന...
error: Content is protected !!