വെഞ്ഞാറമൂട്ടിൽ ഇടിമിന്നലേറ്റ് വീട് തകർന്നു വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി.വെഞ്ഞാറമൂട് മണ്ഡപ കുന്ന് ചരുവിള പുത്തൻവീട്ടിൽ രാജുവിന്റെ വീട്ടിലാണ് മിന്നലേറ്റത്.
ഇടിമിന്നലിൽ വീടിൻറെ ചുമരുകൾ അടർന്നു വീഴുകയും വൈദ്യുതി വയറുകൾ കത്തി പോവുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയും ആയിരുന്നു.ഇടിമിന്നലിന്റെ ആഘാതത്തിൽ ചുവരുകൾ തകരുകയും വയറിംഗ് സ്വിച്ച് ബോഡ് നിശേഷം കത്തി നശിക്കുകയുമായിരുന്നു.
അടുക്കള, കിടപ്പ് മുറി, വീടിൻ്റെ വരാന്ത എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. വീട്ടിലെ ഇലക്ട്രിക് ഗൃഹോപകരണങ്ങൾ മിക്കതും നശിച്ചു.
സംഭവ സമയത്ത് വീട്ടിൽ രാജുവും ഭാര്യയും രണ്ട് കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലുംആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.