അടൂര്‍: കുറുകെച്ചാടിയ നായയെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് തെറിച്ചു വീണ് കെഎസ്‌ഇബി സബ്‌എന്‍ജിനീയറായ യുവതി മരിച്ചു. പത്തനംതിട്ട കെഎസ്‌ഇബി സെക്ഷനിലെ സബ് എന്‍ജിനീയര്‍ ചവറ സ്വദേശിനി ശ്രീതു(32)വാണ് മരിച്ചത്. അടൂര്‍-പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
ചവറയില്‍ നിന്ന് സഹോദരനൊപ്പം ബൈക്കില്‍ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ആനന്ദപ്പള്ളിക്ക് സമീപം വച്ചാണ് ബൈക്ക് നായയെ ഇടിച്ചു മറിഞ്ഞത്. സഹോദരന് നിസാര പരുക്കേറ്റു.യുവതി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. എക്സൈസ് വകുപ്പ് ജീവനക്കാരൻ ആയ നെയ്യാറ്റിൻകര കുളത്തൂർ സ്വദേശി സുഭാഷ് ആണ് ഭർത്താവ്