ചിറയിൻകീഴിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. ചിറയിൻകീഴ് വലിയ കട സ്വദേശി ശിവകുമാറിന്റെ ഉദ്ദേശം 4′ വ്യാസവും 25′ താഴ്ചയും 6′ വെള്ളവും ആൾമറയുള്ളതുമായ കിണർ വൃത്തിയാക്കാനിറങ്ങിയ ശ്രീ.സുജിത് (40) ആണ് കിണറിലേക്ക് ബോധം നശിച്ച് കുഴഞ്ഞു വീണത്. തുടർന്ന് ഇയാളെ രക്ഷിക്കാനിറങ്ങിയ ശ്രീ.ജിനിൽകുമാറും (കുട്ടൻ 57] ശ്വാസം കിട്ടാത്ത അവസ്ഥയിലെത്തിയപ്പോൾ നാട്ടുകാരുടെ സഹായത്താൽ പുറത്തെത്തിച്ചു. എന്നാൽ കിണറിൽ കുഴഞ്ഞു വീണ സുജിത്ത് മരണപ്പെടുകയായിരുന്നു.
പമ്പ് സെറ്റുപയോഗിച്ച് വെള്ളമടിക്കുകയും മൂന്നര വർഷത്തിലധികമായി തൊട്ടിയുപയോഗിച്ച് വെള്ളം കോരാതിരുന്ന കിണറായിരുന്നതിനാൽ അതിനുള്ളിൽ രൂപപ്പെട്ട വിഷവാതകം ശ്വസിച്ചതു കാരണമാകാംബോധക്ഷയമുണ്ടാകാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു.
ഫയർ & റെസ്ക്യു ഓഫീസർ ശ്രീ. ഷിബി BAset ഉപയോഗിച്ച്കിണറിൽ ഇറങ്ങി
സുജിത്തിനെ മറ്റു സേനാംഗങ്ങളുടെ സഹായത്താൽ പുറത്തെടുത്തു. ഇയാളെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ പരിശോധനയിൽ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.