ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്കായി സായി ഹസ്ത ആരംഭിച്ചു

ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് – കേരള കോവിഡ് – 19 ന്റെ ഭാഗമായി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്കായി പന്ത്രണ്ടാം പദ്ധതിയായ സായി ഹസ്ത ആരംഭിച്ചു. ബഹു മന്ത്രി. ശ്രീ. കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.

കോവിഡ് – 19 ന്റെ ഭാഗമായി ട്രസ്റ്റിന്റെ പന്ത്രണ്ടാം പദ്ധതിയായ സായി ഹസ്ത യിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്കായി സായിഗ്രാമം ബസ്സുകൾ ഇന്നുമുതൽ സൗജന്യമായി സർവീസ് നടത്തുന്നു. ഇതിന്റെ ഫ്ലാഗ്ഓഫ് ബഹു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ. ശ്രീ കാന്ത്‌ പി കൃഷ്ണൻ പങ്കെടുത്തു. അഞ്ചു ബസുകളാണ് ആരോഗ്യ പ്രവർത്തകരുടെ യാത്രാ സൗകര്യത്തിനായി ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് കേരള നൽകാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ രണ്ട് ബസുകൾ സേവനം നടത്തി വരുന്നു ബാക്കിയുള്ള മൂന്ന് ബസ്സുകൾ തുടർന്നുള്ള ദിവസങ്ങളിൽ ഓടിത്തുടങ്ങും എന്ന് ട്രസ്റ്റ്‌ ഫൗണ്ടർ &എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. കെ. എൻ ആനന്ദകുമാർ അറിയിച്ചു.

1. 25000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

2. സായി ഗ്രാമത്തിൽ നിന്നും എല്ലാ ദിവസവും 500 പൊതിഭക്ഷണം സായി ഗ്രാമത്തിലെ വണ്ടിയിൽ തിരുവനന്തപുരം സിറ്റിയിലും ചിറയിൻകീഴുമെത്തിച്ചു സായി ഗ്രാമത്തിലെ സേവാദൾ മുഖേന എല്ലാവർക്കും വിതരണം ചെയ്തു.

3. ഏകദേശം അഞ്ചു ജില്ലകളിലായി മിൽമ യുമായി ചേർന്ന് 4000 പോലീസുകാർക്ക് അമ്പതിനായിരം സംഭാരം എത്തിച്ചുകൊടുത്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിൽ ഈ പദ്ധതി നടപ്പിലാക്കി.

4.പത്മനാഭസ്വാമിക്ഷേത്രത്തിലെ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ. ഗോപൻ ആവശ്യപ്പെട്ടപ്രകാരം ആദ്യം 400 മാസ്കും അവിടെ അയല്പക്കത്തുള്ള പാവപ്പെട്ട ആളുകൾക്ക് ഭക്ഷണപ്പൊതി വിതരണവും ചെയ്തു.

5. കണ്ണൂർ ജില്ലയിലെ സായി ട്രസ്റ്റിന്റെ സ്വന്തം കെട്ടിടത്തിൽ നടന്നുവരുന്ന സായി ക്ലിനിക് ആവശ്യഘട്ടത്തിൽ കോവിഡ് ന്റെ ഐസൊലേഷൻ വാർഡിനു വേണ്ടി ഗവൺമെന്റ് ഏൽപ്പിക്കാം എന്ന് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു.

6. കാസർഗോഡ് ജില്ലയിലെ എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ഹെൽത്ത് ഇൻസ്പെക്ടറും, ജില്ലാ കളക്ടറും ആവശ്യപ്പെട്ടതു പ്രകാരം എൻമകജെ പഞ്ചായത്തിൽ എൻഡോസൾഫാൻ ബാധിതർക്ക് വേണ്ടി നിർമ്മിച്ച 36 വീടുകൾ കോവിഡ് ഐസൊലേഷൻ വേണ്ടി ഗവൺമെന്റിനെ ഏൽപ്പിച്ചു.

7. സായി ഗ്രാമത്തിലെ സൈക്കോളജിസ്റ് അരവിന്ദ് ലൂടെ ടെലിഫോൺ കൗൺസിലിംഗ് ആരംഭിച്ചു. ഒരുപാട് ആളുകൾക്ക് അതിലൂടെ ഗുണമുണ്ടായി.

8. ഒരു ലക്ഷം സ്ക്വയർ ഫീറ്റ് സ്കൂൾ-കോളേജ് കെട്ടിടങ്ങൾ ഐസൊലേഷൻ ഹോസ്റ്റൽ ആക്കാൻ തയ്യാറാക്കുന്നു.

9. ഹരിപ്പാട് നഗരസഭ കമ്മ്യൂണിറ്റി കിച്ചന് ആവശ്യമുള്ള സാധനങ്ങൾ നഗരസഭ ആവശ്യപ്പെട്ടത് പ്രകാരം എത്തിച്ചു കൊടുത്തു.

10. 15,000 മാസ്കുകൾ ടെസ്റ്റിംഗ് സെന്ററുകൾ വഴി ഉണ്ടാക്കി വിതരണം ചെയ്തു കൊണ്ടിരിക്കുന്നു.

11. സായി കാരുണ്യം പദ്ധതി.

ഇവയെല്ലാം ഉൾപ്പെടെ 12 ഓളം പദ്ധതികൾ കോവിഡ് – 19 ന്റെ ഭാഗമായി ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് -കേരള നടപ്പിലാക്കി കഴിഞ്ഞു

Latest

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി...

കോമെഡിക്കല്‍ കോളേജിന്റെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.ട്ടയം മെഡിക്കല്‍കോളേജിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു ; രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം

മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിന്റെ ഒരുഭാഗം ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.ഓര്‍ത്തോയുടെ വാര്‍ഡായ 14 ന്റെ ഒരു ഭാഗം പുറത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വാര്‍ഡിനോട് ചേര്‍ന്നുള്ള ബാത്ത്‌റൂമിന്റെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നും ഇവ ഇപ്പോള്‍ ഉപയോഗിച്ചിരുന്നില്ലാത്ത...

തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു,തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം.

തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റു. പോത്തന്‍കോട് ജങ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!