തൃശൂർ: വാടാനപ്പള്ളിയിൽ കടകൾക്ക് തീപിടിച്ചു. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന നാല് കടകൾക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.
ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന പച്ചക്കറിക്കട, ചായ പീടിക, റിപ്പയറിംങ്ങ് സ്ഥാപനം, ലോട്ടറി കട എന്നിവക്കാണ് തീ പിടിച്ചത്.തീപിടുത്തം ഉണ്ടാകാനുളള കാരണം വ്യക്തമായിട്ടില്ല.
തീ പടരുന്നത് കടയിലെ ജീവനക്കാരാണ് ആദ്യം കണ്ടത്. കുടുതൽ കടകളിലേക്ക് തീ വ്യാപിക്കുന്നതിന് മുമ്പ് തീയണക്കാനാൻ കഴിഞ്ഞു. ലക്ഷ കണക്കിന് രൂപയുടെ നാശ നഷ്ടമുണ്ടായിട്ടുണ്ട്.
നാട്ടികയിൽ നിന്നും, ഗുരുവായൂരിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. വാടാനപ്പള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു.